Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഡിജെഎസ് നേതൃയോഗം 23ന്.

ബിഡിജെഎസ് നേതൃയോഗം 23ന്.
തിരു.: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23ന് കൂടും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് യോഗം. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞത് മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതു മൂലമാണന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് 40 നിയോജക മണ്ഡലങ്ങളിലെ 300ഓളം സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നതിന് പാർട്ടിക്ക് അവസരം ലഭിച്ചത്. ഇവിടെ പലയിടങ്ങളിലും മുന്നണിയിൽ നിന്നും അപരന്മാരും രംഗത്തിറങ്ങിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കായി പലയിടത്തും പിൻവാങ്ങേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഈ മാസം 23ന് നടക്കുന്ന നേതൃയോഗം നിർണ്ണായകമാകും. മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement