Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണക്കൊള്ള: ഒരാൾ കൂടി അറസ്റ്റിൽ.

സ്വർണ്ണക്കൊള്ള: ഒരാൾ കൂടി അറസ്റ്റിൽ. 
തിരു.: ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ എസ്ഐടി അറസ്‌റ്റ് ചെയ്‌തു. ശബരിമലയിൽ നിന്നു സ്വർണ്ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ. ക്രമക്കേടിൽ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ശ്രീകുമാറിൻ്റെ ജാമ്യഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ്ഐടി ഓഫീസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്‌റ്റ് ചെയ്യാനുള്ളത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അവർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement