അന്തര്‍ സംസ്ഥാന ബസില്‍ നിന്നും 72 ലക്ഷം രൂപ പിടികൂടി.
കോട്ടയം: എംസി റോഡില്‍ അന്തര്‍ സംസ്ഥാന ബസില്‍ നിന്നും പിടികൂടിയത് 72 ലക്ഷം രൂപ. രണ്ടു ബംഗളൂരു സ്വദേശികളാണ് ഇതു സംബന്ധിച്ച് എക്‌സൈസ് കസ്റ്റഡിയില്‍ ഉള്ളത്. ഇന്നു രാവിലെ ഒന്‍പതു മണിയോടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിനു മുന്‍ഭാഗത്തു വച്ചാണു ബസില്‍ പരിശോധന നടത്തിയത്. ക്രിസ്തുമസ്, ന്യൂ ഇയര്‍, തെരഞ്ഞെടുപ്പ് എന്നിവ പ്രമാണിച്ച് ഇന്നു രാവിലെ സ്‌പെഷല്‍ ഡ്രൈവ് നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എട്ടരയോടെ ആയിരുന്നു ജെഎസ്ആര്‍ ബസ് എത്തുന്നത്. പരിശോധന നടത്തുന്നതിനിടെ ഒരാളുടെ ബാഗില്‍ കുറച്ച് അധികം പണം കണ്ടെത്തി. ഇയാള്‍ക്കു ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. ഇയാളെ കൂടുതല്‍ പരിശോധിച്ചതോടെ ധരിച്ചിരുന്ന ജാക്കറ്റില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി അതില്‍ പണം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയേയും എക്‌സൈസ് കസറ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങാന്‍ കോട്ടയത്തേയ്ക്കു കൊണ്ടുവന്ന പണമാണെന്നാണ് എക്‌സൈസിനോട് ഇവര്‍ പറഞ്ഞത്. എന്നാല്‍, പണത്തിന്റെ രേഖകളോ ഒന്നും ഇവരുടെ പക്കല്‍ ഇല്ല. വിവരം ഇന്‍കം ടാകസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ച്, അവര്‍ എത്തി തുകയും ആളെയും കസ്റ്റഡിയില്‍ എടുത്തു.
0 Comments