Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കത്തഷ്ടമി: ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ.

വൈക്കത്തഷ്ടമി: ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ. 
വൈക്കം: വൈക്കത്തഷ്‌ടമിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ രാത്രി 11ന് നടക്കും. ഭഗവാൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണു വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് തിരുവാഭരണം, പട്ടുടയാടകൾ, കട്ടി മാലകൾ എന്നിവ കൊണ്ട് അലങ്കരിച്ച ഭഗവാന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40ൽപരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. ചടങ്ങ് രണ്ട് മണിക്കൂറോളം നീളും. അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വൈക്കത്തപ്പൻ ഋഷഭ വാഹനത്തിൽ എഴുന്നള്ളുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement