Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്താൻ സുപ്രീം കോടതിയുടെ നിർദ്ദേശം.

ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്താൻ സുപ്രീം കോടതിയുടെ നിർദ്ദേശം. 
ന്യൂഡൽഹി: ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്താൻ സുപ്രീം കോടതിയുടെ നിർദ്ദേശം. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലേക്കുള്ള സ്ഥിരം വൈസ് ചാൻസിലർ നിയമനത്തില്‍ ആണ് സമവായത്തിന് നിർദ്ദേശം നൽകിയത്
       ചൊവ്വാഴ്ചയോടെ വിസിമാരുടെ നിയമനത്തില്‍ ഇരു കൂട്ടരും സമവായത്തിൽ എത്തിയില്ലെങ്കില്‍ കോടതി ഇടപെട്ട് നിയമനം നടത്തുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. എന്നാല്‍, കഴിയുന്നിടത്തോളം കോടതിയുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച വിഷയം വീണ്ടും പരിഗണിക്കും
       മുഖ്യമന്ത്രി സ്വീകാര്യമല്ലെന്ന് പറഞ്ഞ പേര് മാത്രമാണ് ചാസിലർ കൂടിയായ ഗവർണ്ണർ പരിഗണിച്ചതെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. സേർച്ച്‌ കമ്മിറ്റി സമർപ്പിച്ച രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവരെ വൈസ് ചാൻസിലറായി നിയമിക്കുന്നതില്‍ എതിർപ്പില്ലെന്ന് ഗവർണ്ണർക്കു വേണ്ടി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ടരമണിയും വ്യക്തമാക്കി. ഇതേ തുടർന്നാണ് കോടതി സമവായത്തിന് നിർദ്ദേശം നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement