Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലാപ്പള്ളി - തുലാപ്പള്ളി റോഡില്‍ രാത്രി യാത്രയ്ക്ക് നിരോധനം.

പ്ലാപ്പള്ളി - തുലാപ്പള്ളി റോഡില്‍ രാത്രി യാത്രയ്ക്ക് നിരോധനം. 
എരുമേലി: പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അപകട സാധ്യതയുള്ള വളവുകളോടു കൂടിയ വീതി കുറഞ്ഞ വനപാത ആയതിനാലാണ് അയ്യപ്പ ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി റോഡിലെ യാത്ര നിയന്ത്രിച്ചത്. പ്ലാപ്പള്ളി - തുലാപ്പള്ളി പ്രദേശവാസികള്‍ക്ക് ഉത്തരവ് ബാധകമല്ല. 
        അതേസമയം, ഈ നിരോധനം നിർമ്മാല്യ ദർശനത്തിനായി ശബരിമലയിൽ എത്തേണ്ട നൂറുകണക്കിന് ഭക്തജനങ്ങൾക്ക് ദുരിതമായി. രാവിലെ ഏഴു മണിയ്ക്ക് മുമ്പായി വെർച്വൽ ക്യൂ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്കും രാത്രി യാത്രാ നിരോധനം ബുദ്ധിമുട്ടായി. താരതമ്യേന എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുമുള്ള അയ്യപ്പഭക്തർ സന്ധ്യയോടെ കെട്ടുനിറച്ച് എരുമേലിയിലെത്തി പമ്പയിലേയ്ക്ക് യാത്ര ചെയ്യുന്നത് രാത്രിയാണ്. ഒരു ദിവസത്തെ അവധിയിൽ ശബരിമല ദർശനം പൂർത്തിയാക്കേണ്ട ഭക്തജനങ്ങൾക്കും കലക്ടറുടെ തീരുമാനം വിനയായി മാറിയേക്കുമെന്ന ആശങ്കയാണുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement