Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നു സമാപിക്കും.

ആദ്യഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നു സമാപിക്കും.
തിരു.: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടമായി 9-ാം തീയതി വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 36,630 സ്ഥാനാർത്ഥികളാണ് 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കായി മത്സരിക്കുന്നത്. ഏഴ് ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രചാരണം 9നാണ് അവസാനിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement