Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബോട്ടുകളിൽ ഉണ്ടായവൻ അഗ്നിബാധയെ തുടർന്ന് നിരവധി ബോട്ടുകൾ കത്തി നശിച്ചു.

ബോട്ടുകളിൽ ഉണ്ടായവൻ അഗ്നിബാധയെ തുടർന്ന് നിരവധി ബോട്ടുകൾ കത്തി നശിച്ചു.
കൊല്ലം : ബോട്ടുകളിൽ ഉണ്ടായവൻ അഗ്നിബാധയെ തുടർന്ന് നിരവധി ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴയിലാണ് സംഭവം. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റി. 
       നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്ന് അഗ്നിരക്ഷാസേനാ പ്രവ‍ർത്തകർ വിശദമാക്കി. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തി നശിച്ചതെന്നാണ് വിവരം. 
         പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിനടുത്ത് വച്ച് തീപിടുത്തമുണ്ടായത്. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തി നശിച്ചു. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണിവ.

Post a Comment

0 Comments

Ad Code

Responsive Advertisement