Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷ റോഡരികിൽ നിർത്തി തകരാറ് പരിശോധിക്കവേ യുവാവ് കാറിടിച്ചു മരിച്ചു.

ഓട്ടോറിക്ഷ റോഡരികിൽ നിർത്തി തകരാറ് പരിശോധിക്കവേ യുവാവ് കാറിടിച്ചു മരിച്ചു. 
കോട്ടയം: ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയ ശേഷം റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാണ് (20) മരിച്ചത്. 
       അയർക്കുന്നം തിരുവഞ്ചൂരിലെ പള്ളിയിൽ മുത്തുക്കുട എടുക്കാൻ പോയ ശേഷം, തിരികെ വരുകയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയ ശേഷം നാലുമണിക്കാറ്റിൽ വിശ്രമിച്ചു. ഈ സമയം എമിൽ ഓട്ടോയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. റോഡിലേയ്ക്ക് ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ എമിലിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടിച്ച കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ മണർകാട് പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement