Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിരണ്ടോടിയ പോത്ത് നാലുപേരെ കുത്തി പരിക്കേൽപ്പിച്ചു.

വിരണ്ടോടിയ പോത്ത് നാലുപേരെ കുത്തി പരിക്കേൽപ്പിച്ചു. 
തിരുവല്ല: പോത്ത് വിരണ്ടോടിയതിനെ തുടർന്ന് നാലുപേരെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
       ഇന്ന് രാവിലെ 11 മണിയോടു കൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. വളരെ പണിപ്പെട്ടാണ് പോത്തിനെ പിടികൂടിയത്. പോത്ത് കെട്ട് പൊട്ടിച്ച്‌ വിരണ്ട് ഓടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement