Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവന്‍ അന്തരിച്ചു.

ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവന്‍  അന്തരിച്ചു. 
മാഹി: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മണിയമ്പത്ത് കുടുംബാംഗമായ അദ്ദേഹം 1930ലാണ് ജനിച്ചത്. 1983ല്‍ ഫ്രഞ്ച് എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു. 
       കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, പുതുച്ചേരി സർക്കാരിന്റെ മലയാളരത്നം ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം (ചെറുകഥാ സമാഹാരങ്ങള്‍), നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ (നോവലുകൾ), കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ' (നാടകങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement