Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു.

നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു. 
കൊല്ലം: ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താഴ്ന്നു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണ്ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സർവീസ് റോഡിൽ സ്കൂൾ വാൻ അടക്കമുണ്ടായിരിന്നു. വാഹനത്തിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement