Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുസ്ലീംലീഗ് മുന്നണി വിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ട: പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ.

മുസ്ലീംലീഗ് മുന്നണി വിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ട: പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. 
മലപ്പുറം: യുഡിഎഫിന്റെ അവിഭാജ്യ ഘടകമായ മുസ്ലീംലീഗ് മുന്നണി വിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് സെമി ഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനൽ. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
          എൽഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ലീഗിൻ്റെ നിലപാട്. യുഡിഎഫിൽ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങൾ, വെൽഫയർ പാർട്ടി രാഷ്ട്രീയനിലപാടിൽ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ, അവർ സഖ്യകക്ഷി അല്ലെന്നും കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement