Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.
പമ്പ: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 
       ബസിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയാണ് തീപടര്‍ന്നതെന്നാണ് വിവരം. നാല്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement