Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ബോട്ട് ലീഗ്: അജയ്യരായ വീയപുരത്തെ അട്ടിമറിച്ച് നിരണം ചുണ്ടൻ ജേതാക്കൾ.

ചാമ്പ്യൻസ് ബോട്ട് ലീഗ്: അജയ്യരായ വീയപുരത്തെ അട്ടിമറിച്ച് നിരണം ചുണ്ടൻ ജേതാക്കൾ. 
കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ അഞ്ചാം പാദത്തിലെ പത്താം മത്സരത്തിൽ ജേതാക്കളായി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ. സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചു മുന്നേറുന്ന വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയപുരും ചുണ്ടനെ അട്ടിമറിച്ചാണ് നിരണം ചുണ്ടൻ കപ്പ് സ്വന്തമാക്കിയത്. സിബിഎല്ലിൻ്റെ ഒരു സീസണിലെ മുഴുവൻ മത്സരങ്ങളിലും വിജയികളാകുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് വീയപുരത്തിന് നഷ്ടമായത്. കഴിഞ്ഞ ഒൻപത് മത്സരങ്ങളിലും വിജയികളായി ട്രിപ്പിൾ ഹാട്രിക് നേടിയായിരുന്നു വീയപുരം കൊച്ചിയിലെത്തിയത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ആയിരുന്നു ആവേശം നിറച്ച ഫൈനൽ മത്സരത്തിൽ ഇരുടീമുകളുടെയും എതിരാളി. 
       ഫോട്ടോ ഫിനിഷിലേക്ക് വന്ന മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു നിരണം കപ്പ് സ്വന്തമാക്കിയത്. നാല് മിനുട്ടും 10 സെക്കൻഡ് 0.064 മൈക്രോ സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വീയപുരം, നാല് മിനുട്ടും 10 സെക്കൻഡ് 0.119 മൈക്രോ സെക്കൻഡും സമയമെടുത്താണ് ഫിനിഷ് ചെയ്തത്. നാല് മിനുട്ടും 11 സെക്കൻഡ് 0.159 മൈക്രോ സെക്കൻഡുമായിരുന്നു നടുഭാഗം ചുണ്ടന്റെ  സമയം.
       കഴിഞ്ഞ നാല് സീസണുകളിലും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്, ഫൈനൽ കാണാതെ പുറത്താകുന്ന രണ്ടാമത്തെ മത്സരം കൂടിയാണിത്. പിബിസിയുടെ മേലേപ്പാടം ചുണ്ടൻ, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പൻ ചുണ്ടൻ, കാരിച്ചാൽ ഫാൻസ് ബോട്ട് ക്ലബ്ബിൻ്റെ കാരിച്ചാൽ ചുണ്ടൻ, തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടൻ എന്നിവയാണ് യഥാക്രമം നാലു മുതൽ ഒൻപത് വരെ സ്ഥാനങ്ങളിൽ എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement