Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ച് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു.

വെള്ളമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ച് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. 
പാലക്കാട്: അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമാണെന്ന് കരുതിയാണ് ആസിഡ് എടുത്ത് കുടിച്ചത്. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിനാണ് ആസിഡ് കുടിച്ചത്. സെവൻ അപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതിയാണ് കുടിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്.
       ആന്തരിക അവയവങ്ങൾക്ക് ഗുരുതര പ്രശ്‌നം ഉണ്ടയതിനെ തുടർന്നാണ് അന്ത്യം. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement