Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.പി. സന്തോഷ് കുമാർ കോട്ടയം നഗരസഭ ചെയർമാൻ.

എം.പി. സന്തോഷ് കുമാർ കോട്ടയം നഗരസഭ ചെയർമാൻ. 
കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാമത് അദ്ധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് സന്തോഷ് 32 കൗൺസിലർമാരുടെ പിന്തുണയിൽ ചെയർമാനായി വിജയിച്ചത്. എൽ.ഡിഎഫിൽ നിന്നും സി.എൻ. സത്യനേശനും,  എൻഡിഎ സ്ഥാനാർത്ഥിയായി ടി.എൻ. ഹരികുമാറുമാണ് ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത്.
       കാഞ്ഞിരം വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫിലെ സനിൽ കാണക്കാലിൽ ആശുപത്രിയിൽ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. കോട്ടയം നഗരസഭ ഇല്ലിക്കൽ 39-ാം വാർഡിൽ നിന്നും 509 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സന്തോഷ് കുമാർ ഇത് ആറാം തവണയാണ് കൗൺസിലറാകുന്നത്. 2012 ഡിസംബർ 5 മുതൽ രണ്ട് വർഷം നഗരസഭയുടെ ചെയർമാനുമായിരുന്നു സന്തോഷ്. അതേസമയം, ചെയർമാൻ സ്ഥാനം പങ്ക് വയ്ക്കുവാനും യുഡിഎഫിൽ ധാരണയുണ്ട്. ആദ്യ 3 വർഷം എം.പി. സന്തോഷ് കുമാറും തുടർന്നുളള ഓരോ വർഷവും ടി.സി. റോയി, ടോം കോര അഞ്ചേരിയിൽ എന്നിവരും ചെയർമാനാകും.
       വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. കോൺഗ്രസിലെ ഷീബ പുന്നൻ, അനുഷ കൃഷ്ണൻ, സാലി മാത്യു എന്നിവർ വൈസ് ചെയർമാൻ പദവി പങ്കിടും. യുഡിഎഫ് - 32, എൽഡിഎഫ് - 15, എൻഡിഎ - 6 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.

Post a Comment

0 Comments

Ad Code

Responsive Advertisement