Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലായിൽ ഇന്ന് ഗതാഗത നിയന്ത്രണം.

പാലായിൽ ഇന്ന് ഗതാഗത നിയന്ത്രണം.
പാലാ : പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഇന്ന് ടൗണിൽ 
വൈകുന്നേരം ആറ് മുതൽ 11 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
       ഇതുപ്രകാരം, കോട്ടയം ഭാഗത്തു നിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി പോകേണ്ടതാണ്. കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്. വൈക്കം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആർവി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. രാമപുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്. തൊടുപുഴ ഭാഗത്തു നിന്നും വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലാ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.  പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപാസ് വഴി തിരിഞ്ഞു പോകേണ്ടതാണ്. തൊടുപുഴ ഭാഗത്തതു നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ശബരിമല പോകുന്ന വാഹനങ്ങളും പ്രവിത്താനം ജംക്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി ഈരാറ്റുപേട്ടക്കും പൈക വഴി ശബരിമലക്കും പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്തു നിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്ന കോട്ടയം ഭാഗത്തേക്കുളള വാഹനങ്ങൾ, ഭരണങ്ങാനത്തു നിന്നും തിരിഞ്ഞ് ഇടമറ്റം, പൈക വഴി 12-ാംമൈൽ എത്തി കടപ്പാട്ടൂർ ബൈപ്പാസ് റോഡേ പോകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement