Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഎം കിസാൻ: അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിച്ച് കേന്ദ്രം.

പിഎം കിസാൻ: അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിച്ച് കേന്ദ്രം. 
ന്യൂഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) ആനൂകൂല്യം അനർഹർ കൈപ്പറ്റിയതിൽ 416.75 കോടി രൂപ കേന്ദ്രം തിരിച്ചുപിടിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ ആളുകൾ അനർഹമായി ആനൂകൂല്യം കൈപ്പറ്റുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടർന്നാണ് അനർഹർ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്തു തിരിച്ചു നൽകാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചത്. കേരളത്തിൽ 7,694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സർക്കാർ റിപ്പോർട്ടു നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ സംസ്ഥാനത്തു 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചു പിടിക്കാനുള്ള നടപടികളും തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement