Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു.

മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു.
കൊച്ചി: ചലച്ചിത്രടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.   
        ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ താമസിച്ചിരുന്നത്. മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പോലെ നമുക്കു പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് ലാലിന്റെ പതിവെങ്കിലും ആ അമ്മ നമുക്ക് സുപരിചിതയാണ്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനു ശേഷം ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ മോഹൻലാൽ, നേരേപോയത് അമ്മയുടെ അനുഗ്രഹം തേടിയായിരുന്നു. കഴിഞ്ഞ വര്‍ഷം അമ്മയുടെ 89-ാം പിറന്നാള്‍ദിനം മോഹന്‍ലാലും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി ആഘോഷിച്ചിരുന്നു. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ-ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement