Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമളിയിലും വാട്ടർ ബില്ല് സ്വീകരിക്കും.

കുമളിയിലും വാട്ടർ ബില്ല് സ്വീകരിക്കും.
കുമളി: കേരള വാട്ടർ അതോറിട്ടി പീരുമേട് പി.എച്ച്. സബ് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന, വാട്ടർ അതോറിട്ടി കുമളി പി.എച്ച്. സെക്ഷൻ ആഫീസിൻ 2026 ജനുവരി ഒന്ന് മുതൽ ക്യാഷ് കൗണ്ടർ പ്രവർത്തനം ആരംഭിക്കുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.
        അട്ടപ്പള്ളത്ത് ഉള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാര്യാലയത്തിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ പണം സ്വീകരിക്കും. പണം അടച്ച് ചെയ്യേണ്ട മറ്റ് (മീറ്റർ മാറ്റിസ്ഥാപിക്കൽ, ലൈൻ മാറ്റി എടുക്കൽ, വിച്ചേദിക്കൽ കണക്ഷൻ പുനസ്ഥാപിക്കൽ) സേവനങ്ങളും ഈ കാര്യലയം മുഖേന ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement