Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ആര്ടിസി ബസ് തടഞ്ഞ സംഭവം: ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസയച്ചു.

കെഎസ്‌ആര്ടിസി ബസ് തടഞ്ഞ സംഭവം: ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസയച്ചു. 
തിരു.: കെഎസ്‌ആര്ടിസി ബസ് തടഞ്ഞ സംഭവത്തില് തിരുവനന്തപുരം മേയർ ആയിരുന്ന ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസയച്ചു. ഡ്രൈവർ യദു നല്‍കിയ പരാതിയിലാണ് നടപടി.
       നടുറോഡില്‍ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വാഹനം തടഞ്ഞതിന് ആര്യയുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. ഇതിനെതിരെ യദു തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. മേയർ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിട്ടില്ല എന്നാണ് കന്റോണ്മെന്റ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്.
       2024 ഏപ്രില്‍ 27ന് പാളയം സാഫല്യം കോംപ്ലക്സിനു മുന്നില്‍ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ കാർ കൊണ്ട് കെഎസ്‌ആർടിസി ബസ് തടയുകയായിരുന്നു എങ്കിലും കേസ് എടുത്തത് യദുവിന് എതിരേ ആയിരുന്നു. സംഭവത്തിൽ യദു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. ഇപ്പോൾ കോടതി നിർദ്ദേശ പ്രകാരമാണ് ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement