Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദയാത്ര പോയ സ്കൂ‌ൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.

വിനോദയാത്ര പോയ സ്കൂ‌ൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 
പാലാ: പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രാസംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. 
കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെ ആണ് അപകടം. ബസ്സിൽ 42 കുട്ടികളും 4 അദ്ധ്യാപകരും ഉണ്ടായിരുന്നു.
      പരിക്കേറ്റ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പാലാ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വളവു തിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ട‌പ്പെട്ടതാണ് അപകടത്തിന് കാരണം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement