Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്.

രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്.
തിരു.: നാവികദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം  വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് നാവിക ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും. നാവിക സേന തയ്യാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. നാളെ രാവിലെ  9.45ന് രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

Post a Comment

0 Comments

Ad Code

Responsive Advertisement