Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും.

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. 
ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാർശ അംഗീകരിച്ച്‌ കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത്.
       ഡിസംബർ 18നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീം കോടതി കൊളീജിയം ശുപാർശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് സൗമെൻ സെൻ എത്തുന്നത്. ജനുവരി ഒമ്പതിനാകും പുതിയ ചീഫ് ജസ്റ്റിസായി സൗമെൻ സെൻ ചുമതലയേല്‍ക്കുക.
       കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991ലാണ്‌ അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്. 2011 ഏപ്രില്‍ 13ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിക്കപ്പെട്ടത്‌.

Post a Comment

0 Comments

Ad Code

Responsive Advertisement