Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുത്തൻ പ്രതീക്ഷകളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി.

പുത്തൻ പ്രതീക്ഷകളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി. 
പുത്തൻ പ്രതീക്ഷകളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി. വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റ് ഷോയുടെയും നയനാനന്ദകരമായ ആകാശ വിസ്മയങ്ങളുടെയും അകമ്പടിയോടെ എത്തിയ 2026നെ പ്രൗഡഗംഭീരമായ വർണ്ണക്കാഴ്ചകള്‍ ഒരുക്കി ലോകരാജ്യങ്ങള്‍ സ്വീകരിച്ചു. പുതിയ സ്വപ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍, പുതിയ ആവേശങ്ങള്‍.. മനോഹരമായ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
        മധ്യപസഫിക് സമുദ്രത്തിലെ കിരിബാസ് ദ്വീപിലാണ് സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും പ്രതീകമായി 2026 ആദ്യം എത്തിയത്. 1,19,400 ഓളം പേർ ജീവിക്കുന്ന കിരിബാസ് ദ്വീപില്‍ ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പുതുവർഷം പിറന്നു. 4.30ന് ന്യൂസിലൻഡിലും സിഡ്നി അടക്കം ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളില്‍ 6.30നും പുതുവർഷമെത്തി. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, സിംഗപ്പൂർ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളിലായി 2026ന്റെ മണി മുഴങ്ങി.
         യുഎസിന്റെ കിഴക്കൻ തീരങ്ങളില്‍ ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30നും പടിഞ്ഞാറൻ തീരത്ത് ഉച്ചയ്ക്ക് 1.30നുമാണ് പുതുവർഷം എത്തിയത്. പസഫിക്കിലെ ജനവാസമില്ലാത്ത ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ് പുതുവർഷം ഏറ്റവും ഒടുവില്‍ എത്തുക. ഇവിടെ ഇന്ന് വൈകുന്നേരം 3.30ന് മാത്രമാണ് പുതുവർഷം എത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement