Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും, മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തും.

ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും, മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തും. 
ന്യൂഡൽഹി: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി കൊണ്ടു വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കാനും അധികൃതർക്ക് വ്യക്തമായ അധികാരം നൽകുന്നതിനാണ് നീക്കം.
       ആദ്യമായി നിയമലംഘനം നടത്തിയാൽ 2,000 രൂപ പിഴയും ആവർത്തിച്ചാൽ 4,000 രൂപ പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും തേർഡ് പാർട്ടി ഇൻഷ്വറൻസ് നിർബന്ധിതമാക്കുകയും ചെയ്യുക എന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ രജിസ്ട്രേഷൻ, പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ബാധകമായ നടപടി ഇൻഷുറൻസ് ഇല്ലാത്തവർക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
       പുതിയ നിർദ്ദേശങ്ങൾ ഉടൻ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും കൈമാറും. രാജ്യത്തെ ഏകദേശം 56 ശതമാനം വാഹനങ്ങൾ ഇൻഷ്വറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന സുപ്രീം കോടതിയുടെ 2025ലെ നിരീക്ഷണമാണ് സർക്കാരിനെ കടുത്ത നിലപാടിലേക്ക് നയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement