Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായം. 
തിരു.: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടത്തുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായം. ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. സിറ്റിങ് സീറ്റുകളില്‍ നിലവിലെ എംഎല്‍എമാര്‍ തന്നെ തുടരണമോയെന്ന കാര്യവും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചോ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തില്ല.
       പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണം, ഗൃഹസന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായമാണ് ഉണ്ടായത്. എന്നാല്‍, ഇതൊരു അന്തിമതീരുമാനമല്ല. പതിവു രീതിയില്‍ നിന്ന് ഇക്കുറി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement