Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെല്‍മറ്റ് ധരിക്കാതെ യാത്ര: ഒരാഴ്ചത്തെ പരിശോധനയില്‍ സംസ്ഥാനത്താകെ പിഴയിട്ടത് രണ്ടരക്കോടിയിലേറെ രൂപ.

ഹെല്‍മറ്റ് ധരിക്കാതെ യാത്ര: ഒരാഴ്ചത്തെ പരിശോധനയില്‍ സംസ്ഥാനത്താകെ പിഴയിട്ടത് രണ്ടരക്കോടിയിലേറെ രൂപ. 
തിരു.: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. ആകെ 2.55 കോടിയിലേറെ രൂപ (2,55,97,600) പിഴ ഈടാക്കുകയും ചെയ്‌തു. 1,19,414 ഇരുചക്ര വാഹനങ്ങളാണ് " ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് " എന്ന ഒരാഴ്‌ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിൻ്റെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
       സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗം പേരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഈ വർഷം ജനുവരി മാസം 11, 12 തീയതികളിൽ മാത്രം 11 പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്.
        സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട്, തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐജിയുടെ നിർദ്ദേശപ്രകാരം, ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടർന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.
       ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9747001099 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement