Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസ് അറസ്റ്റിൽ.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസ് അറസ്റ്റിൽ.
തിരു.: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ശങ്കരദാസ് ഐസിയുവിൽ ചികിത്സയിലായിരുന്ന സാഹചര്യത്തിൽ, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിച്ചു. തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും പ്രതി ആശുപത്രിയിൽ തന്നെ തുടരും. നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും.
       ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ പരിധി 2017ലെ കൊടിമരം മാറ്റിസ്ഥാപിക്കൽ വിഷയത്തിലേക്കും വ്യാപിപ്പിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement