Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമരകത്ത് ഹെലിപ്പാഡ് നിർമ്മിക്കും: കോട്ടയത്തിന് പ്രഖ്യാപനങ്ങൾ വേറെയും.

കുമരകത്ത് ഹെലിപ്പാഡ് നിർമ്മിക്കും: കോട്ടയത്തിന് പ്രഖ്യാപനങ്ങൾ വേറെയും.
തിരു.: അന്തർദ്ദേശീയ തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ടഭൂമിയായ കുമരകത്ത് ഹെലിപ്പാഡ് നിർമ്മാണത്തിന് പദ്ധതി.
ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിലാണ് കുമരകത്തിൻ്റെ ടൂറിസം സാധ്യതകളെ മുൻനിർത്തി ഹെലിപ്പാഡ് നിർമ്മാണത്തിന് 5 കോടി രൂപ അനുവദിച്ചത്. കോട്ടയം വഴി കടന്നു പോകുന്ന എംസി റോഡിന് കിഫ്ബി സഹായത്തോടെ നവീകരണ പ്രവർത്തനങ്ങൾക്ക് 5217 കോടി രൂപയും കോട്ടയം - പത്തനംതിട്ട ജില്ലകളിലെ തീർത്ഥാടന റോഡ് വികസനത്തിന് 15 കോടിയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ 2 പദ്ധതികൾക്കായി 17.5 കോടി രൂപയും അനുവദിച്ചു.

മറ്റ് പദ്ധതികൾ താഴെ പറയുന്നവയാണ്.

കോട്ടയം ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന, സഹകരണ മേഖലയിലെ ആധുനിക റൈസ് മിൽ പദ്ധതിയായ കാപ്‌കോസിന് 10 കോടി രൂപ.

കെ ആർ നാരായണൺ ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് 11.5 കോടി

നാട്ടകം സിമൻ്റ്സിന് 4.8 കോടി.

കോട്ടയം ചെറിയ പള്ളി പൈതൃക സംരക്ഷണത്തിന് 2 കോടി.

വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ആധുനികവൽ രണത്തിന് 190 കോടി.

കോട്ടയം ടെക്സ്റ്റയിൽസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക.

Post a Comment

0 Comments

Ad Code

Responsive Advertisement