Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇനി പ്രീമിയം കൗണ്ടറുകളിൽ കാശ് സ്വീകരിക്കില്ല; മദ്യവിൽപന യുപിഐ, കാർഡ് പേയ്‌മെന്റ് വഴി മാത്രമെന്ന് ബെവ്‌കോ.

ഇനി പ്രീമിയം കൗണ്ടറുകളിൽ കാശ് സ്വീകരിക്കില്ല; മദ്യവിൽപന യുപിഐ, കാർഡ് പേയ്‌മെന്റ് വഴി മാത്രമെന്ന് ബെവ്‌കോ.
തിരു.: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന യുപിഐ, കാർഡ് പേമെന്റ് വഴി മാത്രമാക്കാൻ വെബ്‌കോ. ഫെബ്രുവരി പതിനഞ്ച് മുതൽ പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമാണെന്നാണ് ബെവ്കോയുടെ വിശദീകരണം. എന്നാൽ, പദ്ധതിയെ ജീവനക്കാർ എതിർക്കുകയാണ്. ഇത് തർക്കത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
       കേരള സംസ്ഥാന ബീവറേജ്‌സ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് പ്രീമയം കൗണ്ടറുകളിൽ ഫെബ്രുവരി 15 മുതൽ പൂർണ്ണമായും ക്യാഷ്ലെസ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ നടത്തണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവിൽ പറയുന്നു. എല്ലാ വെയർഹൗസ് മാനേജർമാരുടെ പരിധിയിൽ വരുന്ന എല്ലാ ഷോപ്പുകളിലും മേൽനിർദ്ദേശം നടപ്പിലാക്കാനുള്ള കർശന നടപടികൾ കൈക്കൊള്ളേണ്ടതാണെണെന്നും ബെവ്‌കോ എംഡിയുടെ ഉത്തരവിൽ പറയുന്നു.
       നിലവിൽ പ്രീമീയം കൗണ്ടറുകളിൽ നടത്താനാണ് തീരുമാനമെങ്കിലും സമീപഭാവിയിൽ അത് സാധാരണ കൗണ്ടറുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ഈ വിവാദ ഉത്തരവ് വലിയ രീതിയിലേക്കുള്ള തർക്കത്തിന് ഇടയാക്കുമെന്നാണ് അവർ പറയുന്നത്. പേമെയ്ന്റ് യുപിഐ കാർഡ് വഴിയാകുമ്പോൾ നെറ്റ് വർക്ക് ഇഷ്യു ഉണ്ടാകുമ്പോൾ അത് ഗുണഭോക്താക്കളുമായി തർക്കമുണ്ടാകുന്ന സാഹചര്യം ഉണ്ടാകും. കൂടാതെ മദ്യം വാങ്ങുമ്പോൾ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവർക്കും ഇത് പ്രയാസകരമാകും. അക്കൗണ്ട് സംബന്ധിച്ച് ബാങ്ക്‌സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോൾ അതിൽ ഇക്കാര്യം വ്യക്തമാകുമെന്നും ജീവനക്കാർ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement