Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ്സും മാരുതി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിയടക്കം മൂന്നു പേർ മരിച്ചു.

കെഎസ്ആർടിസി ബസ്സും മാരുതി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിയടക്കം മൂന്നു പേർ മരിച്ചു.
കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പിള്ളിയിൽ കെഎസ്ആർടിസി ബസ്സും മാരുതി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. നീണ്ടൂർ ഓണംതുരുത്ത് സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തിൻ്റെ മകനുമാണ് മരിച്ചത്. കാർ യാത്രികരായ മറ്റു മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
       ആലുവ തിരുവൈരാണിക്കുളം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ.കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിൻ്റെ പുത്രൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചത്. അർജിത്തിൻ്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിൻ്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
       കൂത്താട്ടുകുളത്തേക്ക് പോയ കെഎസ്ആർടിസി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്. മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ലവർ സ്ക്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്തു നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement