Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി.

പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി.
കണ്ണൂർ : പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേയ്ക്ക് ചാടിയത്. താഴേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
       ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവമെന്ന് പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പൽ കെ. ബിനോയ് പറഞ്ഞു. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂളിൽ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. മാനസിക പ്രയാസം ഒന്നും ശ്രദ്ധയിൽപെട്ടില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തിയതാണ്. കൂടുതൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ തേടുകയാണെന്നും കെ. ബിനോയ് പറഞ്ഞു. അതേസമയം കുട്ടിയുടെ അമ്മ വിദേശത്തേയ്ക്ക് പോകാൻ തീരുമാനിച്ചതിലുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement