Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് വൈദ്യുതി തൂണിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.

ബൈക്ക് വൈദ്യുതി തൂണിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. 
തൃശൂർ: ബൈക്ക് വൈദ്യുതി തൂണിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ആനായ്ക്കല്‍ കാണിയാമ്പാലിലാണ് അപകടം. കാവിലക്കാട് സ്വദേശികളായ കൂളിയാട്ടില്‍ പ്രകാശന്റെ മകൻ പ്രണവ് (26), മമ്പറമ്പില്‍ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. 
       ഇന്ന് പുലർച്ചെ രണ്ടോടെ കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വെച്ചായിരുന്നു അപകടം. കാണിപ്പയ്യൂരില്‍ നിന്നും ചായ കുടിച്ച്‌ വരുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇവരുടെ സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ മുന്നില്‍ പോയിരുന്നു. ഇവർ വരുന്നത് കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കുന്നംകുളം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement