Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 
മൂവാറ്റുപുഴ : ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
       ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്‌സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകർ. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്‌നർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി തല കീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement