Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് മരവിപ്പിച്ചു.

കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് മരവിപ്പിച്ചു. 
തിരു.: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി.
       അദ്ധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അദ്ധ്യാപകർക്കൊപ്പമാണ്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹർജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കു ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
       സുപ്രീം കോടതി രണ്ടു വർഷത്തെ സമയപരിധി ഇളവു നല്‍കിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയില്‍ പ്രതിഷേധവുമായി അദ്ധ്യാപകസംഘടനകള്‍ രംഗത്തെത്തിയിരുന്നു. യോഗ്യത സംബന്ധിച്ച ഉത്തരവ് അദ്ധ്യാപകരില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അദ്ധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement