Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമന്ത്രി ആൻ്റണി രാജു എംഎൽഎയ്ക്ക് മൂന്നു വർഷം തടവ് ശിക്ഷ.

മുൻമന്ത്രി ആൻ്റണി രാജു എംഎൽഎയ്ക്ക് മൂന്നു വർഷം തടവ് ശിക്ഷ.
തിരു.: മുൻമന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്നു വർഷം തടവ് ശിക്ഷ. കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ കോടതി ക്ലർക്ക് കെ.എസ്. ജോസ് എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്. ആൻ്റണി രാജുവിന് തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം, ഗൂഢാലോചനയ്ക്ക് ആറു മാസം, വ്യാജരേഖ ചമയ്ക്കലിന് രണ്ടു വർഷവും തടവും 10000 രൂപ പിഴയുമാണ് തിരുവന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇതോടെ നിയമസഭാ അംഗത്വത്തിന് അയോഗ്യത ഉണ്ടാകും. എംഎൽഎ സ്ഥാനം നഷ്ടപ്പെടും. വിധിക്ക് പിന്നാലെ ജാമ്യാപേക്ഷയിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement