Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർ മരിച്ചു.

കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർ മരിച്ചു.
തിരു.: കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർ മരിച്ചു. വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് മരിച്ചത്.
       കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വർക്കലയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തി ഡ്രൈവറെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് അനധികൃത മണ്ണെടുപ്പാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement