Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഹാശിവരാത്രി ഇന്ന്.

മഹാശിവരാത്രി ഇന്ന്. 
ഐതിഹ്യപ്പെരുമയിൽ മഹാശിവരാത്രി ഇന്ന്. 
ഹിന്ദു ആചാരങ്ങളില്‍ ഏറ്റവും മഹത്തായ ശിവഭക്തി ദിനമായി ശിവരാത്രിയെ കണക്കാക്കുന്നു. പരമശിവന്റെ അനുഗ്രഹം നേടാൻ ഭക്തർ ഉപവാസം, ജപം, പൂജ, അഭിഷേകം എന്നിവ നടത്തി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ശിവരാത്രി.
       'ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ദിനം ആണിത്. ആത്മപരിശുദ്ധിയുടെയും ഭക്തിയുടെയും ദിനമാണ് ശിവരാത്രി. ഉപവാസം, ജപം, ധ്യാനം, അഭിഷേകം എന്നിവയിലൂടെ ശിവതത്ത്വത്തെ ആത്മാവില്‍ അനുഭവിക്കുന്ന അവസരമാണ് ശിവരാത്രി. ഭക്തിപൂർവ്വം ആചരിച്ചാല്‍ ശാന്തിയും ഐശ്വര്യവും ആത്മോന്നതിയും പ്രാപ്യമാകും. രാത്രിയൊട്ടാകെ ഉറക്കമൊഴിച്ച്‌ ശിവനാമ സങ്കീർത്തനം നടത്തുന്നത് മഹാപുണ്യകരമാണ്. ''ഓം നമശ്ശിവായ'' എന്ന ശിവാരാധനയിലെ ഹൃദയമന്ത്രമായ പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ മുഖരിതമായ ക്ഷേത്രസന്നിധികളെല്ലാം ശിവരാത്രി ആഘോഷത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ശിവരാത്രിയോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ നടക്കും .
പിതൃകർമ്മങ്ങൾക്കായി ജനസഹസ്രങ്ങൾ പുണ്യനദിയായ പെരിയാറിൻ്റെ തീരത്ത് സംഗമിക്കുന്ന ദിനം. സംസ്ഥാനത്ത് ഏറ്റവുമധികം ഭക്‌തർ ശിവരാത്രി ബലിയിടാൻ എത്തുന്നത് ആലുവയിലാണ്. ഇവരെ വരവേൽക്കാൻ മണപ്പുറത്ത് ബലിപ്പുരകൾ ഉയർന്നു. ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി ഉറക്കമൊഴിഞ്ഞ് ഒരിക്കലെടുത്തു വരുന്ന ഭക്‌തർ പിതൃസ്മൃ‌തിയിൽ ബലിതർപ്പണം നടത്തും.
തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം വളരെ വിപുലമായാണ് നടക്കുന്നത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. ആഴിമല ശിവക്ഷേത്രം, തളിയില്‍ മഹാദേവർ ക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, തിരുപുറം, കഴക്കൂട്ടം മഹാദേവക്ഷേത്രം, പനങ്ങോട് ഉദയപുരം മാർത്താണ്ഡപുരം ശിവക്ഷേത്രം, വെയിലൂർക്കോണം മഹാദേവർക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച്‌ പ്രത്യേക ചടങ്ങുകള്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement