മലയാള ശബ്ദം ന്യൂസിന്റെ ഏഴാമത് വനിതാദിന സൂപ്പർ ലേഡി അവാർഡുകൾ മാർച്ച് 10ന്.
കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺ ലൈൻ വാർത്താ ചാനലായ മലയാള ശബ്ദം ഏഴാമത് വനിതാദിന പുരസ്കാര വിതരണ ചടങ്ങ് മാർച്ച് 10, ചൊവ്വാഴ്ച രാവിലെ 9.30ന് കോട്ടയം നാഗമ്പടത്തുള്ള റെഡ്ക്രോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ കണ്ടെത്തി അവരുടെ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി നൽകി വരുന്ന പുരസ്കാരമാണ് സൂപ്പർ ലേഡി പുരസ്കാരം. ഇത്തവണ ഈ പുരസ്കാരത്തിന് അർഹരായിരിക്കുന്നത് ഏഴ് വനിതാ രത്നങ്ങളാണ്. പുരസ്കാരജേതാക്കൾക്കുള്ള ഫലകവും പ്രശസ്തിപത്രവും സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ലതികാ സുഭാഷ് വനിതാദിന സന്ദേശം നൽകും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
കൺസൾട്ടൻസി ലൈഫ് സ്റ്റൈൽ കോച്ച് ആലിയ ബിൻസി മാത്യു, ചിന്മയ വിശ്വവിദ്യാപീഠ് ഡീംഡ് യുണിവേഴ്സിറ്റി പ്രൊഫസറും റിസർച്ച് ഗൈഡും അക്കാഡമിക് ഡെപ്യൂട്ടി ഡീനുമായ പ്രൊഫ. ഡോ. മഞ്ജുള ആർ. അയ്യർ, മൗണ്ട് ഹൊറേബ് കെയർ സെന്റർ ഡയറക്ടർ ഷൈനി എബ്രഹാം, കോട്ടയത്തെ സിഗ്നേച്ചർ മേക്കോവർ സ്റ്റുഡിയോ ഉടമ സരിഗ ഹരി, ഭരതനാട്യം നർത്തകിയും സിനിമാ-സീരിയൽ നടിയുമായ വൈജയന്തി വി. കുമാർ, അദ്ധ്യാപികയും മോട്ടിവേഷണൽ സ്പീക്കറുമായ ശാലിനി രാകേഷ്, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ സെക്രട്ടറി ജമീമ ടി. ജോയ് എന്നിവരാണ് പുരസ്കാരത്തിനർഹരായവർ.
0 Comments