തിരുനക്കര തിരുവുത്സവത്തിന് 15ന് കൊടിയേറും; 23ന് പകൽപ്പൂരം.കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട ദിവസമാണ് പകൽപ്പൂരം.
ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ ഉത്സവ ആചാര അനുഷ്‌ഠാന ചടങ്ങുകൾക്കും പ്രാധാന്യം നൽകിയും ദക്ഷിണേന്ത്യയിലെ മികച്ച വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളുമാണ് ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രോപദേശകസമിതി ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസവും ഉത്സവബലി, കൂത്തമ്പലത്തിൽ എല്ലാ ദിവസവും കിരാതം കഥ കൂത്ത്, അഞ്ചാം ഉത്സവം മുതൽ കാഴ്ച്‌ചശ്രീബലി, വേല, സേവ, മയൂരനൃത്തം.
ഒന്നാം ഉത്സവം മാർച്ച് 15ന് ഞായറാഴ്‌ച വൈകിട്ട് 7ന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. വൈകിട്ട് 6ന് തിരുനക്കര മഹാദേവ ഭജനസംഘത്തിൻ്റെ ഭജന, 8ന് ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം. ദേവസ്വം സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന പുരസ്കാരം നേടിയ വിജയരാഘവൻ, ഹരിവരാസന പുരസ്‌കാരം ലഭിച്ച തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യപ്രഭാ ഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം വിജയരാഘവൻ നിർവ്വഹിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ നിർവ്വഹിക്കും. 9.30ന് ഡോ. ആർഎൽവി രാമകൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ നൃത്തത്രയം.
രണ്ടാം ഉത്സവം മാർച്ച് 16 ന് വൈകുന്നേരം 5 മുതൽ ചിന്മയ സ്വരാഞ്ജലിയുടെ ഭജന. 7 മുതൽ പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള. 9ന് ക്ഷേത്രത്തിനകത്ത് കൊടിക്കീഴിൽ വിളക്ക്.
മൂന്നാം ഉത്സവം മാർച്ച് 17ന് വൈകുന്നേരം 5 മുതൽ ലക്ഷ്‌മികൃഷ്‌ണ & പ്രൊഫ. ഗായത്രി വിജയലക്ഷ്മി എന്നിവരുടെ ഭരതനാട്യം. 6ന് തിരുനക്കര നാരായണീയ സമിതിയുടെ നാരായണീയ പാരായണം. 7 മുതൽ ഡോ. നിരഞ്ജന വിശ്വനാഥൻ & പാർട്ടിയുടെ സംഗീതസദസ്. 8.30ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി.
നാലാം ഉത്സവം മാർച്ച് 18ന് വൈകുന്നേരം 5 മുതൽ സ്വാമിയാർമഠം ശ്രീശങ്കര തിരുവാതിര സംഘത്തിൻ്റെ തിരുവാതിര. 7 മുതൽ ആലപ്പുഴ ബ്ലൂ ഡയമൺസിൻ്റെ ഗാനമേള. 10.30 മുതൽ ശാസ്താംകാവ് ക്ഷേത്രകലാവേദി ഒരുക്കുന്ന ഹരികഥ. അഞ്ചാം ഉത്സവം മാർച്ച് 19 ന് വൈകുന്നേരം 5 മുതൽ മീര അരവിന്ദ് & പാർട്ടിയുടെ സംഗീ തസദസ്സ്. 6ന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം. ഋദ്ദി അനീഷിന്റെ സോപാന സംഗീതം. 6.30ന് ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ് എന്നിവരുടെ നാദസ്വരം, 8.30ന് നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഡാൻസ്. 10ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ മേജർസെറ്റ് കഥകളി, കഥ: കചദേവയാനിചരിതം, ബാലിവധം.
ആറാം ഉത്സവം മാർച്ച് 20 ന് വൈകുന്നേരം 5 മുതൽ ഗോവിന്ദം ബാലഗോകുലം കുട്ടികളുടെ ഭജന. 6ന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം. ഏലൂർ ബിജുവും 100ൽപരം ശിഷ്യരും ചേർന്ന് ഒരുക്കുന്ന സോപാനധ്വനി. 7ന് പാറപ്പാടം സജീഷ്, മാവേലിക്കര പ്രദീപ് എന്നിവരുടെ നാദസ്വരം. 8.30ന് ചലച്ചിത്ര പിന്നണിഗായകൻ സായ് വിനേശിൻ്റെ സമന്വയ സംഗീതവിരുന്ന്. 10ന് കഥകളി, കഥകൾ ലവണാസുരവധം, കിരാതം.
ഏഴാം ഉത്സവം മാർച്ച് 21 ന് വൈകുന്നേരം 5 മുതൽ അഞ്ജലി എസ്.വി. & പാർട്ടിയുടെ നൃത്താർച്ചന. 6ന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം. അമ്പലപ്പുഴ വിജയകുമാറിന്റെ കൊട്ടിപ്പാടി സേവ. 7ന് ആറന്മുള ജി. ശ്രീകുമാർ, കോട്ടയം അഖിൽ എന്നിവരുടെ നാദസ്വരം. 8.30ന് മാളവിക എം.ആർ.കെ. ലൈവ് നയിക്കുന്ന വയലിൻ ഫ്യൂഷൻ. 10.30ന് ചെന്നൈ കെ.എച്ച്. മംഗളയുടെ സംഗീതസദസ്.
ഏട്ടാം ഉത്സവം മാർച്ച് 22ന് വലിയവിളക്ക്. രാവിലെ 7 മുതൽ ശ്രീബലി, മായന്നൂർ രാജു & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യം. വൈകുന്നേരം 5ന് ശ്രീലത ശ്രീകുമാറിന്റെ സംഗീതസദസ്. 6ന് ദേശവിളക്ക് കവടിയാർ കൊട്ടാരം പൂയം തിരുനാൾ റാണി ഗൗരി പാർവതീ ഭായി ഭദ്രദീപം തെളിയിക്കും. ചേർത്തല മനോജ് ശശി, പട്ടാഴി പ്രഭാത് എന്നിവരുടെ നാദസ്വരം. 8.30ന് ചലച്ചിത്രതാരം ആർഷ ബൈജുവും സംഘവും അവതരിപ്പിക്കുന്ന ശ്രീമൂകാംബിക നൃത്തകലാക്ഷേത്രത്തിൻ്റെ നൃത്തതരംഗിണി. 10.30ന് മീനടം ബാബുവിന്റെ കഥാപ്രസംഗം.
ഒമ്പതാം ഉത്സവം മാർച്ച് 23ന് പകൽപ്പൂരം. രാവിലെ 9ന് വിവധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേല്‌പ്. വൈകുന്നേരം 4ന് തിരുനക്കര പൂരത്തിന് താഴൺമഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി. സന്തോഷ്കുമാർ മുഖ്യ അതിഥിയായിരിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, 22 ഗജവീരന്മാർ പങ്കെടുക്കും. 8.30ന് കലാക്ഷേത്രം സ്കൂൾ ബോബി കലാക്ഷേത്രയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്. 10ന് തുറവൂർ നാരായണപണിക്കർ തിരുവൻവണ്ടൂർ അഭിജിത്ത് വാര്യർ എന്നിവരുടെ നാദസ്വര കച്ചേരി. 11ന് തിരുവാർപ്പ് അനന്ദുവിന്റെ കൊട്ടിപ്പാടിസേവ. 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
പത്താം ഉത്സവം മാർച്ച് 24ന് ആറാട്ട്. രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് ആറാട്ട് സദ്യ. കലാവേദിയിൽ വൈകുന്നേരം 5 മുതൽ തിരുനക്കര എൻ.എസ്.എസ്. കരയോഗത്തിന്റെ ഭജന. 6ന് റ്റി.പി.എൻ. രാമനാഥൻ & പാണമംഗലം പി.ജി. യുവരാജിന്റെ നാദസ്വരകച്ചേരി. 8.30ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാമുദായിക നേതാക്കൾ പങ്കെടുക്കും. 10ന് ചെന്നൈ വെങ്കിട്ടരാമൻ & പാർട്ടിയുടെ സംഗീതസദസ്. ഒന്നിന് കടുത്തുരുത്തി ശ്രീകുമാറിൻ്റെ സോപാനസംഗീതം. 2ന് ആറാട്ട് എതിരേല്‌പ്. 5ന് കൊടിയിറക്ക്. എന്നിവയാണ് പ്രധാന പരിപാടികൾ.
0 Comments