Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.

37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ന്യൂഡൽഹി: 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടിംഗ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും. എൻസിപി (എസ്.പി) വിഭാഗം അദ്ധ്യക്ഷൻ ശരദ് പവാർ അടക്കം 26 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് ഉണ്ടാവുക. ബിഹാറിൽ നാലെണ്ണത്തിൽ എൻഡിഎ ജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഒരു സീറ്റിൽ ഐഎൻഡിഐഎ മുന്നണിയും എൻഡിഎയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് ജയം ഉറപ്പാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement