Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം.

മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം.
തിരു.: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്കും കടക്കുകയാണ് കേരളം. ഏപ്രിൽ 9ന് നടക്കുന്ന തെരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കുകയാണ് മുന്നണികൾ. 
       തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകുന്നേരം നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന നേതാക്കൾ രാവിലെ ചർച്ച നടത്തി കൂടുതൽ മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്തും. നാൽപതിനും അൻപതിനുമിടയിൽ സ്ഥാനാർത്ഥികളെയായിരിക്കും കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക. ഇതുവരെ 36 സീറ്റുകളിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം. സീറ്റ് ചർച്ച വേഗത്തിൽ പൂർത്തിയാക്കാൻ ഘടകകക്ഷികളുടെ സമ്മർദ്ദം ശക്തമാണ്. ഇക്കാര്യത്തിൽ ജോസഫ് ഗ്രൂപ്പും ലീഗും കടുത്ത അതൃപ്തിയിലാണ്.
       എൻഡിഎയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. തെരെഞ്ഞെടുപ്പിനു ശേഷം 25 ദിവസം കഴിഞ്ഞ് മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. മെയ് 23നോ അതിനു മുമ്പോ ആയി പുതിയ മന്ത്രിസഭ അധികാരത്തിലേറും.

Post a Comment

0 Comments

Ad Code

Responsive Advertisement