Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും.

സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. 
തിരു.: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെ.കെ. ശൈലജയും കെ.എന്‍. ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ ഇനിയും തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.
          വി.ശിവന്‍കുട്ടി (നേമം), വിജോയ് (വര്‍ക്കല), ഒ.എസ്. അംബിക (ആറ്റിങ്ങല്‍), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി. സ്റ്റീഫന്‍ (അരുവിക്കര), സി.കെ. ഹരീന്ദ്രന്‍ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആന്‍സലന്‍ (നെയ്യാറ്റിന്‍കര), കെ.എന്‍. ബാലഗോപാല്‍ (കൊട്ടാരക്കര), എസ്. ജയമോഹന്‍ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വി. ജയന്‍പിള്ള (ചവറ), എസ്.എല്‍. സജികുമാര്‍ (കുണ്ടറ), വീണാ ജോര്‍ജ് (ആറന്മുള), കെ.യു. ജെനീഷ് കുമാര്‍ (കോന്നി), എ. രാജ (ദേവീകുളം), കെ.കെ. ജയചന്ദ്രന്‍ (ഉടുമ്പന്‍ചോല), കെ. അനില്‍കുമാര്‍ (കോട്ടയം), വി.എന്‍. വാസവന്‍ (ഏറ്റുമാനൂര്‍), ദലീമ ജോജോ (അരൂര്‍), പി.പി. ചിത്തരഞ്ജന്‍ (ആലപ്പുഴ), എച്ച്‌. സലാം (അമ്പലപ്പുഴ), എം.എസ്. അരുണ്‍കുമാര്‍ (മാവേലിക്കര), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം), പി. രാജീവ് (കളമശേരി), കെ.ജെ. മാക്‌സി (കൊച്ചി), കെ.എന്‍. ഉണ്ണികൃഷ്ണന്‍ (തൃപ്പൂണിത്തുറ), എം.ബി. ഷൈനി (വൈപ്പിന്‍), ആന്റണി ജോണ്‍ (കോതമംഗലം), പി.വി. ശ്രീനിജന്‍ (കുന്നത്തുനാട്), എ.സി. മൊയ്തീന്‍ (കുന്നംകുളം), ആര്‍.ബിന്ദു (ഇരിങ്ങാലക്കുട), രാമചന്ദ്രന്‍ (പുതുക്കാട്), സേവ്യര്‍ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), യു.ആര്‍. പ്രദീപ് (ചേലക്കര) എന്‍.കെ. അക്ബര്‍ (ഗുരുവായൂര്‍) സി. രവീന്ദ്രനാഥ് (മണലൂര്‍), എം.ബി. രാജേഷ് (തൃത്താല), പി. മമ്മിക്കുട്ടി (ഷൊര്‍ണൂര്‍) കെ. പ്രേംകുമാര്‍ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരന്‍ (മലമ്പുഴ), പി.പി. സുമോദ് (തരൂര്‍), കെ. പ്രേമന്‍ (നെന്മാറ), ടി.എം. ശശി (ആലത്തൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂര്‍). കെ. ദാസന്‍ (കൊയിലാണ്ടി), തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം. സച്ചിന്‍ദേവ് (ബാലുശേരി), വി.അബ്ദു റഹിമാന്‍ (താനൂര്‍), കെ.ടി. ജലീല്‍ (തവനൂര്‍), എം.കെ. സക്കീര്‍ (പൊന്നാനി), യു. ഷറഫലി (നിലമ്പൂര്‍), കെ. സബാഹ് (വേങ്ങര), ഒ.ആര്‍. കേളു (മാനന്തവാടി), എം.എസ്. വിശ്വനാഥന്‍ (ബത്തേരി), പിണറായി വിജയന്‍ (ധര്‍മ്മടം), കെ.കെ. ശൈലജ (പേരാവൂര്‍), വി.കെ. സനോജ് (മട്ടന്നൂര്‍), ടി.ഐ. മധുസൂദനന്‍ (പയ്യന്നൂര്‍), എം. വിജിന്‍ (കല്യാശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജന്‍ (തലശ്ശേരി), സി.എച്ച്‌. കുഞ്ഞമ്പു (ഉദുമ), വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ) എന്നിവരാണ് മറ്റ് സിപിഎം സ്ഥാനാര്‍ത്ഥികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement