Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളഭാഷയുടെ ശക്തമായ പ്ലാറ്റ്ഫോമായി ഓൺലൈൻ മാധ്യമങ്ങൾ മാറി : തിരുവഞ്ചൂർ രാധാകൃഷ്ണൻ

മലയാളഭാഷയുടെ ശക്തമായ പ്ലാറ്റ്ഫോമായി ഓൺലൈൻ മാധ്യമങ്ങൾ മാറി : തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം നടന്നു.
കോട്ടയം: ഓൺലൈൻ മീഡിയകൾ മലയാള ഭാഷയുടെ ശക്തമായ ശബ്ദമായി മാറിയെന്നും കേരളത്തിൻ്റെ മാധ്യമരംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് കോട്ടയത്ത് നടന്നത്. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനീഷ് കുമാർ കണക്ക് അവതരിപ്പിച്ചു. തുടർന്ന്  'മാറുന്ന കാലത്തെ മാറുന്ന മാധ്യമ പ്രവർത്തനം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. 
       തുടർന്ന് നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പിൽ പ്രസിഡൻ്റായി എ.കെ. ശ്രീകുമാറിനെ (തേർഡ് ഐ ന്യൂസ്) തെരെഞ്ഞെടുത്തു. തങ്കച്ചൻ പാലാ (കോട്ടയം മീഡിയ), ജൊവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്), ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്) എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും കെ.എം. അനൂപിനെ (മലയാളം ശബ്ദം ന്യൂസ്) ജനറൽ സെക്രട്ടറിയായും
ജോയിൻ്റ് സെക്രട്ടറിമാരായി മഹേഷ് മംഗലത്ത് (കേരളാ ഫയൽ മീഡിയ), എസ്.ആർ. ഉണ്ണികൃഷ്ണൻ (കേരളാ 14 ന്യൂസ്), ലിജോ ജയിംസ് (അണക്കര ന്യൂസ്) എന്നിവരെയും കെ.വി. അനീഷിനെ (ഓണസ്റ്റി ന്യൂസ്) ട്രഷററായും തെരഞ്ഞെടുത്തു. ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്), പി.റ്റി. കുര്യൻ (കുമരകം ടുഡേ), വി.ജെ. ജോസഫ് (മീനച്ചിൽ ന്യൂസ്), ഫിലിപ്പ് ജോൺ (വാർത്താ ഓൺലൈൻ) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement