Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം':കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഭവനസമർപ്പണം നടത്തി.

സേവാഭാരതിയുടെ 'തലചായ്ക്കാനൊരിടം':
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഭവനസമർപ്പണം നടത്തി.
കോട്ടയം: സേവാഭാരതി അയ്മനം പഞ്ചായത്തും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് അന്തരിച്ച പരിപ്പ് കോതേമാട്ട് കിഴക്കേതിൽ വിശ്വനാഥന് സേവാഭാരതി 'തലചായ്ക്കാനൊരിടം' പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന വീടിന്റെ സമർപ്പണവും ഗൃഹപ്രവേശനവും നടത്തി.
കേന്ദ്രമന്ത്രി ജോർജ്കുര്യനിൽ നിന്ന് വിശ്വനാഥന്റെ മക്കളായ ജ്യോതിക വിശ്വനാഥ്, ഗോപിക വിശ്വനാഥ് എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ സേവാഭാരതി അയ്മനം പഞ്ചായത്ത് പ്രസിഡന്റ് അനിതാ മനു, ദേശീയ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജയലക്ഷ്മി അമ്മാൾ, രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തകാര്യകാരി സദസ്യൻ അഡ്വ. എൻ. ശങ്കർ റാം, മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മിനാരായണൻ, പ്രസിദ്ധ കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments

Ad Code

Responsive Advertisement