Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് പി.കെ. ശശി രാജിവെച്ചു.

കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് പി.കെ. ശശി രാജിവെച്ചു.
പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് പി.കെ. ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിനെ തുടർന്ന് പാർട്ടിയോട് അകൽച്ചയിലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്നു നിന്ന ശശി, എം.വി. ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
       മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. പി.കെ. ശശി നാളെ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement