Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോഴിക്കോട് ടെക്സ്റ്റെെൽസ് ഷോപ്പിൽ വൻ തീപിടിത്തം.

കോഴിക്കോട് ടെക്സ്റ്റെെൽസ് ഷോപ്പിൽ വൻ തീപിടിത്തം.
കോഴിക്കോട് : പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റെെൽസ് ഷോപ്പിൽ വൻ തീപിടിത്തം. ഫയര്‍ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
       ടെക്സ്റ്റെെൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്തു നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നത് തടയാനാണ് ആദ്യം ശ്രമിച്ചത്. കെട്ടിടങ്ങളിൽ ആളുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്തതു നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.

Post a Comment

0 Comments

Ad Code

Responsive Advertisement