Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്‌ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടും.

സംസ്‌ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടും.
തിരു.: സംസ്‌ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെ  ആക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.
       സംസ്ഥാനത്ത് 847 ബാറുകളാണ് നിലവിലുള്ളത്. 289 ബവ്കോ ഔട്ട്ലെറ്റുകൾക്കു പുറമേയാണിത്. ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. അതേസമയം, അതിനു സമീപപ്രദേശത്തുള്ള ബാറുകൾക്ക് ഇതു ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement